Wednesday, February 16, 2011

ചോദ്യ പേപ്പര്‍ -കണക്ക് class 10

1 . ഒരു സമഭുജ ത്രികോണത്തിന്റെ  ഒരു  വശത്തിന്റെ   അഗ്രബിന്ദുകള്‍  സംഖ്യ രേഖയില്‍ -4 ,4  ഇവയാണ് .
     എ) ത്രികോണത്തിന്റെ ഒരു വശം എത്ര ? 
      ബി) ചുറ്റളവ്‌ എത്ര?   ഉന്നതി  എത്ര ? വിസ്തീര്‍ണം എത്ര ?
2 . ഒരു റബ്ബര്‍ തോട്ടത്തില്‍ തൈകള്‍ വരികളിലായി നട്ടിരിക്കുന്നു .ആദ്യത്തെ വരിയില്‍ 18രണ്ടാമത്തെ വരിയില്‍ 23 , മൂന്നാമത്തെ വരിയില്‍ 28 , എന്നിങ്ങനെ യാണ് .ആകെ 26  വരികളിലാണ് നട്ടിരിക്കുന്നത് .

എ) ആകെ എത്ര റബ്ബര്‍ തൈകള്‍  നട്ടിട്ടുണ്ട് ? ബി) ഒരു തൈ നടുന്നതിന് അഞ്ചു രൂപ നിരക്കില്‍ ഓരോ വരിയിലും തൈ നടുന്നതിന് വരുന്ന ചിലവിന്റെ ശ്രേണി എഴുതുക  സി )ആകെ എത്ര രൂപ ചെലവ് വരും എന്ന് കണ്ടെത്തുക .
3 .ചിത്രത്തില്‍ AB =AC ആയാല്‍ BC സമാന്തരം DE എന്ന് തെളിയിക്കുക









4 .A യില്‍ നിന്ന് ഒരു വണ്ടി 90km അകലെയുള്ള  B യിലേക്ക് ഒരേ വേഗതയില്‍ യാത്ര ചെയ്തു .അവിടെ എത്തിയ ശേഷം ഡ്രൈവര്‍ പറഞ്ഞു .15km വേഗത കൂടിയിരുന്നെങ്കില്‍ അര മണിക്കൂര്‍ നേരത്തെ എത്താമായിരുന്നു .എങ്കില്‍ വണ്ടിയുടെ വേഗത എത്രയായിരുന്നു ?
5 .6cm വ്യാസവും 12cm ഉയരവുമുള്ള വൃത്ത സ്ടൂപികാക്രിതിയിലുള്ള ഒരു ലോഹകട്ട ഉരുക്കി ഒരു ഗോളം ഉണ്ടാക്കുന്നു .വൃത്ത സ്തൂപികയുടെ വ്യാപ്തം എന്ത് ?ഗോളത്തിന്റെ വ്യാപ്തം എന്ത്? ഗോളത്തിന്റെ ആരം എത്ര ?ഗോളത്തിന്റെ ഉപരിതല വിസ്തീര്‍ണം എന്ത്? ഇതിനെ നെടുകെ മുറിച്ചാല്‍  കിട്ടുന്ന രൂപം എന്ത്? ഇതിനു എത്ര മുഖങ്ങള്‍ ഉണ്ട്? ഇതിന്റെ പരന്ന മുഖത്തിന്റെ ആകൃതി എന്ത് ? വിസ്തീര്‍ണം എന്ത്? വക്രമുഖ വിസ്തീര്‍ണം എത്ര? ഉപരിതല വിസ്തീര്‍ണം എത്ര ?
6 . (x ,5 ) ല്‍ നിന്ന് (7 ,5 )ലേക്കുള്ള ദൂരം 6 യുണിറ്റ്  ആയാല്‍ x ന്റെ വിലയെന്ത്

7 .ഒരു ചതുര്ഭുജതിന്റെ കോണുകളുടെ അളവുകള്‍ സമാന്തര  ശ്രേണി യിലാണ് ഏറ്റവും ചെറിയ കോണ്‍ 60 ഡിഗ്രി .മറ്റ് കോണുകളുടെ അളവുകള്‍ എത്ര ?


8 ഉന്നതികള്‍ തുല്യമായ വൃത്താകൃതിയിലുള്ള പാത്രങ്ങളില്‍ ഒന്നിന്റെ ആരത്തിന്റെ  ഇരട്ടിയാണ് രണ്ടാമതെതിന്റെ ആരം .ഒന്നാമത്തെ പാത്രത്തില്‍  പത്തു ലിറ്റര്‍ വെള്ളം കൊള്ളുമെങ്കില്‍ രണ്ടാമത്തെ പാത്രത്തില്‍ എത്ര ലിറ്റര്‍ വെള്ളം കൊളളും? 

9 ചുവടെ കൊടുത്ത ഓരോ ക്ലാസ്സിന്റെയും മധ്യങ്കം  കണ്ടു പിടിക്കുക ? മാധ്യം കാണുക

          മാര്‍ക്ക്‌           കുട്ടികളുടെ
                                   എണ്ണം


       0 -10                    10

      10 -20                   17
      20 -30                   23
      30 -40                   18
      40 -50                   12

10 സമഭുജ സാമന്തരീകം ABCD യുടെ ശീര്ഷങ്ങള്‍ എ(2 ,0 ),ബി(5 ,-5),C(8 ,0 ) ഡി (5 ,5 ). വികര്‍ണങ്ങളുടെ നീളങ്ങള്‍ കാണുക ?



No comments:

Post a Comment