Monday, August 15, 2011

PHYSICS QUESTION PAPER CLASS 10

അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാശംസകള്‍


Monday, 15 August 2011
ചില സ്വാതന്ത്ര്യദിന ചിന്തകള്‍ 

രാജ്യമെമ്പാടും അറുപത്തഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ ധന്യ നിമിഷത്തില്‍ എല്ലാ ഭാരതീയര്‍ക്കും  സ്വാതന്ത്ര്യദിനാശംസകള്‍.
വ്യാപാരാവശ്യാര്‍ത്ഥം ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നുകൂടിയ വെള്ളക്കാരുടെ സന്നാഹം ഭാരതത്തിന്റെ പൊതുമുതലുകള്‍ കൊള്ളയടിക്കുക മാത്രമല്ല, നമ്മുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കു പോലും കൂച്ചുവിലങ്ങിട്ട് നമ്മളെ അടിമയാക്കി ഭരണം കൈയ്യടക്കുകയായിരുന്നു. രാജാക്കന്‍മാര്‍ ഭരണം കൈയ്യടക്കിയിരുന്ന നമ്മുടെ രാജ്യത്ത് നാട്ടുരാജാക്കന്‍മാരെ തമ്മിലടിപ്പിച്ചും, ജാതിയുടെയും, മതത്തിന്റെ പേരില്‍ വിന്യസിച്ചും നുഴഞ്ഞുകയറാനും ഭരണം കൈയ്യടക്കാനും വെള്ളപട്ടാളത്തിന് എളുപ്പം സാധിച്ചു എന്നത് സ്വാഭാവികം.
എന്നാല്‍ ബ്രിട്ടീഷ് മേധാവിത്വത്തിന്റെ ഉള്ളിരിലിപ്പ് മനസ്സിലാക്കാന്‍ സാധിച്ച മഹാത്മാഗാന്ധിയെ പോലുള്ള മഹാന്‍മാര്‍ അതിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യസമര നേതൃത്വത്തിനുവേണ്ടി 1885 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും, 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ധീര മഹാന്‍മാരായ ബാലഗംഗാധര തിലകന്‍, ഡബ്ല്യു ഡി ബാനര്‍ജി, തുടങ്ങിയ മഹാന്‍മാരുടെ കൈകളിലൂടെ സഹനസമരത്തിന്റെ തീപന്തവുമായി നടന്നുവന്ന സമരപോരാളികള്‍ ഒടുവില്‍ 1947 ആഗസ്റ്റ് 15 ന് അര്‍ദ്ധരാത്രി ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുന്ന സാഹചര്യം സൃഷ്ടിക്കുകയും, ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ആ സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികമാണ് ഇന്ന്. ബാല്യവും, കൗമാരവും, യൗവ്വനവും കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്ക് കടന്നിട്ടും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവോ എന്ന് നാം മനസ്സിലിട്ട് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വര്‍ത്തമാനകാലത്തിലെ സ്വാതന്ത്ര്യം എന്നത് സമ്പന്നരില്‍ തങ്ങളുടെ സമ്പാദ്യം കുന്നുപോലെ വാരിക്കൂട്ടാനും ബാങ്കുകളില്‍ മറ്റും നിക്ഷേപിക്കാനുമാണെന്ന് ഒരു ഭാഗം വിശ്വസിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവുകളില്‍ അലയേണ്ടിവരുന്ന പട്ടിണിപാവങ്ങള്‍ ഇതാണ് തങ്ങളുടെ സ്വാതന്ത്ര്യമെന്ന് വിശ്വസിക്കുന്നു. അതേസമയം ഇതിന്റെയെല്ലാം ഇടയില്‍ ജാതിയുടെയും, മതത്തിന്റേയും, വിഭാഗിയതയുടെയും മതിലുകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു പറ്റം തീവ്രവാദികള്‍ രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് പോര്‍വാഴ്ച്ച നടത്തുകയാണ്. ഇതെല്ലാം നേരിട്ട് യഥാര്‍ത്ഥ സ്വാതന്ത്ര്യവും ജനാധിപത്യവും പുന:സ്ഥാപിക്കാന്‍ യുവതലമുറ ഒറ്റക്കെട്ടായി ഈ സ്വാതന്ത്ര്യദിനത്തില്‍ രംഗത്തിറങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം.
"എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍".

ജയ്ഹിന്ദ്‌ !


Tuesday, August 2, 2011

ViCTERS Live Streaming

ENGLISH CLASS 10 -UNIT TEST



യൂണിറ്റ് ടെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് 10

യൂണിറ്റ് ടെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് 10

1. ഒരു ഇരുമ്പുവള സ്വര്‍ണ്ണം പൂശണം. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരെഴുതുക. (4)
a. കാഥോഡ് -
b. ആനോഡ് -
c. ഇലക്ട്രോലൈറ്റ് -
d. ഇവിടെ AC വൈദ്യുതി ഉപയോഗിക്കാമോ? സാധൂകരിക്കുക?

2. ചിത്രത്തില്‍ A എന്ന കോയിലില്‍ 100 ചുറ്റുകളും B യില്‍ 300 ചുറ്റുകളും ഉണ്ട്. (6)
A യില്‍ 6V , 3A AC കറണ്ട് നല്‍കുന്നു. എങ്കില്‍

a. Bയിലെ വോള്‍ട്ടത എത്ര?


b. B യിലെ കറണ്ട് എത്ര?


c. ഇത് എത് തരം ട്രാന്‍സ് ഫോമറാണ്?
d. ട്രാന്‍സ് ഫോമറിന്റെ പ്രവര്‍ത്തനതത്വം എന്ത്?

3. അനുയോജ്യമായി പൂരിപ്പിക്കുക. (3)
a.ഡിസ്ചാര്‍ജ് ലാമ്പില്‍ ഹൈഡ്രജന്‍‍‍‍‍ - നീല , നൈട്രജന്‍ - ..................
b. ഫിലമെന്റ് - ടങ്സ്റ്റണ്‍‍‍‍‍‍‍‍, ഫ്യൂസ് വയര്‍ - ..................
c. റസിസ്റ്റിവിറ്റി - Wm , പവറ്‍ -...............

4.

a. ചിത്രത്തില്‍തന്നിരിക്കുന്നത് എത് തരം ജനറേറ്ററാണ്? (4)

b. വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക‍?


c.ഇവിടെ ആര്‍മേച്ചര്‍കറക്കിയാലും ഫീല്‍ഡ്കാന്തം കറക്കിയാലും ഒരേരീതിയിലുള്ള വൈദ്യുതിയായിരിക്കുമോ ലഭിക്കുക?

d. ഇതിനെ മോട്ടോറായി ഉപയോഗിക്കാന്‍ പറ്റുമോ? ഉത്തരം സാധൂകരിക്കുക?




5.

a. ചിത്രത്തില്‍ R ന്റെ പ്രതിരോധം എത്ര? (3)


b. പവര്‍ എത്ര?

c. പ്രതിരോധത്തിനുപകരം ഇന്റക്ടര്‍ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാമോ? സാധുകരിക്കുക.